കുറ്റ്യാടിയില്‍ മുസ്ലീംലീഗ് എന്‍ഡിഎഫ് സംഘര്‍ഷം: ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

Story dated:Saturday July 16th, 2016,12 10:am
sameeksha sameeksha

KUTTYADI NEWS PHOTOകോഴിക്കോട്: കുറ്റ്യാടിയില്‍ മുസ്ലീംലീഗ് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.. കുറ്റ്യാടി വേളം സ്വദേശി പുത്തലത്ത് നസറുദ്ധീ(28)നാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്‌
തുടര്‍ന്ന് നസറുദ്ധീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലീംലീഗ് പ്രവര്‍ത്തകരും എന്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് ഈ കേസില്‍ സാക്ഷി മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കമുണ്ടാവുകയായിരുന്നു.

ഇതേ തുടര്‍ന്ന് സ്ഥലത്ത് കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാളെ വേളത്ത് മുസ്ലീംലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്‌