കുറ്റിപ്പുറത്ത്‌ ബസിടിച്ച്‌ കാര്‍ യാത്രികര്‍ക്ക്‌ പരുക്ക്‌

Story dated:Tuesday March 15th, 2016,10 52:am
sameeksha sameeksha

Untitled-1 copyകോട്ടക്കല്‍: കുറ്റിപ്പുറത്ത്‌ ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക്‌ പരുക്ക്‌. വൈകീട്ട്‌ മൂന്നരയോടെയാണ്‌ അപകടം. മലപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി താഴെ പീടിയേക്കല്‍ ഫൈസല്‍(33), മകന്‍ മുഹമ്മദ്‌ ഷാമില്‍(3), ഫൈസലിന്റെ സഹോദര പുത്രന്‍ മുഹ്‌സിന്‍(18), ഫൈസലിന്റെ മാതാവ്‌ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. തിരൂരിലേക്ക്‌ പോകുന്ന സ്വകാര്യബസും കാറുമാണ്‌ കൂട്ടിയിടിച്ചത്‌. ഫൈസലിന്റെ മാതാവിന്‌ നിസാര പരുക്കാണുള്ളത്‌. മൂന്നുപേരും കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്‌.