കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളത്തെ പണിമുടക്ക് പിന്‍വലിച്ചു

കൊച്ചി:കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാര്‍ക്ക് ശമ്പളവും ക്ഷാമബത്തയും പെന്‍ഷനും ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ തീരുമാനമായതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. ഒരാഴ്ചക്കുള്ളില്‍ ശമ്പളും പെന്‍ഷനും കുടിശികയും നല്‍കുമെന്ന് ഗതാഗതമന്ത്രി എന്‍ കെ ശശീന്ദ്രന്‍ അറിയിച്ചു.