വീട്ടമ്മയെ ബലാത്സംഗം ചെയ്ത ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തു

Untitled-1 copyകോട്ടയം: ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ കോട്ടയം ഡിവൈഎസ്‌പി ടിഎ ആന്റണിക്ക്‌ സസ്‌പെന്‍ഷന്‍. സ്‌ത്രീയെ ക്വട്ടേഴിസിലേക്ക്‌ വിളിച്ചുവരുത്തി പീഢിപ്പിച്ചുവെന്ന പരാതിയിലാണ്‌ നടപടിയെടുത്തിരിക്കുന്നത്‌. കഴിഞ്ഞ ദിവസമാണ്‌ കോട്ടയം എസ്‌പിക്ക്‌ ഈ സ്‌ത്രീ പരാതി നല്‍കിയത്‌.

പോലീസില്‍ സിഐ ആയിരുന്ന കാലം മുതല്‍ തന്നെ ടി എ ആന്റണിയെ ഇവര്‍ക്ക്‌ അറിയാമായിരുന്നെന്നും ഈ ബന്ധം ഉപയോഗിച്ചാണ്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ്‌ പരാതി.

ഭര്‍ത്താവുമൊത്തെത്തിയാണ്‌ ഇവര്‍ എസ്‌പിക്ക്‌ നേരിട്ട്‌ പരാതി നല്‍കിയത്‌. ഇതെ തുടര്‍ന്ന്‌ ഡിവൈഎസ്‌പിക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ സര്‍വ്വീസില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യണമെന്ന്‌ എസിപി, ഡിജിപിയോട്‌ ശുപാര്‍ശ ചെയ്യുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഡിവൈഎസ്‌പിയെ സസ്‌പെന്റ്‌ ചെയ്‌തത്‌. കേസ്‌ കോട്ടയം എസ്‌പി അന്വേഷിക്കും.