കോട്ടക്കല്‍ എടരിക്കോട്‌ പാചകവാതകടാങ്കര്‍ മറിഞ്ഞു:ഡ്രൈവര്‍ മരിച്ചു

Story dated:Friday July 17th, 2015,12 03:pm
sameeksha sameeksha

kottakkalകോട്ടക്കല്‍: ദേശീയപാത 17 ല്‍ എടരിക്കോട്‌ കോഴിച്ചിനയില്‍ പാചകവാതകടാങ്കര്‍ മറിഞ്ഞ്‌ ഡ്രൈവര്‍ മരണപ്പെട്ടു. തിരുച്ചിറപ്പള്ളി മനോഹരന്‍ റാസുവാണ്‌ മരിച്ചത്‌. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ്‌ അപകടം നടന്നത്‌.
അപകടമുണ്ടായ ഉടന്‍തന്നെ ടാങ്കറിന്റെ ടയറിന്‌ തീപിടിച്ചുവെങ്കിലും ടാങ്കര്‍ കാലിയായതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌. നിയന്ത്രണം വിട്ട ടാങ്കര്‍ എടരിക്കോട്‌ പാലത്തിന്‌ മുകളില്‍ നിന്ന്‌ 50 അടിതാഴ്‌ചയിലേക്കാണ്‌ മറിഞ്ഞത്‌. ടാങ്കറില്‍ വാതകമുണ്ടെന്ന്‌ സംശയത്തെ തുടര്‍ന്ന്‌ തിരൂര്‍, മലപ്പുറം, കോഴിക്കോട്‌ യൂണിറ്റില്‍ നിന്നടക്കം ആറ്‌ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളെത്തി വാഹനത്തിലേക്ക്‌ പമ്പ്‌ ചെയ്‌തിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ പ്രദേശത്തെ വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരുന്നു.

ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റിലേക്ക്‌ വാതകം നിറയക്കാന്‍ പോവുകയായിരുന്നു ലോറി. അപകടത്തെ തുടര്‍ന്ന്‌ കോഴിക്കോട്‌-തൃശൂര്‍ ദേശീയപാതയില്‍ രാവിലെ ആറുമണി വരെ ഗതാഗതം സ്‌തംഭിച്ചു.