കോട്ടക്കല്‍ ചീനം പുത്തൂരില്‍ നാത്തൂന്‍പോര്‌

malabanres news kottakkalകോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയിലെ ജനസമ്മതിയില്‍ പോരടിക്കാന്‍ നാത്തൂന്‍മാര്‍ നേര്‍ക്കുനേര്‍. എട്ടാം വാര്‍ഡായ ചീനം പുത്തൂരില്‍ കുട്ടരങ്ങത്ത്‌ രാജേന്ദ്രന്റെ ഭാര്യ പത്മിനിയാണ്‌ സിപിഎം സ്ഥാനാര്‍ഥി. ഇവിടെ ബിജെപിയുടെ പ്രതിനിധിയായി മത്സരിക്കുന്നത്‌ പത്മിനിയുടെ സഹോദന്‍ രാമദാസന്റെ ഭാര്യ സരസ്വതിയാണ്‌.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ്‌ പ്രതിനിധി ആലമ്പാട്ടില്‍ റസാഖ്‌ വിജയിച്ച ഈ വാര്‍ഡില്‍ ഇത്തവണ ലീഗ്‌ രംഗത്തിറക്കുന്നത്‌ ടിവി മുംതാസിനെയാണ്‌. മൂന്നു പേരുടെയും വോട്ടുകള്‍ എട്ടാം വാര്‍ഡിലാണ്‌ ഉള്ളത്‌.