കൊണ്ടോട്ടിയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ചു

Untitled-1 copyകൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി അസം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്‌ച അര്‍ധരാത്രിയാണ്‌ അസം സ്വദേശിയായ 22 കാരിയെ രണ്ട്‌ പേര്‍ പീഡിപ്പിച്ചത്‌. കൊണ്ടോട്ടിക്കടുത്ത്‌ കിഴിശ്ശേരി കുഴിഞ്ഞൊളത്താണ്‌ സംഭവം. കേസില്‍ കണ്ടാല്‍ അറിയാവുന്ന രണ്ട്‌ പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.

ഭര്‍ത്താവിനൊപ്പം യുവിതി പത്ത്‌ ദിവസം മുമ്പാണ്‌ ജോലി അന്വേഷിച്ച്‌ ഇവിടെയെത്തിയത്‌. യുവതിയുടെ സഹോദരി ഭര്‍ത്താവ്‌ ഇവിടെ കൂലിപ്പണി ചെയ്‌തുവരികയാണ്‌ അങ്ങിനെയാണ്‌ ഇവര്‍ ഇവിടെ ജോലി അന്വേഷിച്ച്‌ എത്തിയത്‌.

സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌. വെള്ളിയാഴ്‌ച അര്‍ധരാത്രിയില്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടിന്റെ വാതിലില്‍ ആരോ മുട്ടുകയും തുടര്‍ന്ന്‌ വാതില്‍ തുറന്നപ്പോള്‍ പ്രതികളില്‍ ഒരാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും ഈ സയത്ത്‌ യുവതിയെ അപരന്‍ പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ അടുത്തയാളും പീഡിപ്പിക്കാന്‍ ശ്രമിച്ചു.

രകിതശ്രാവം അനുഭവപ്പെട്ട യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ പീഡനത്തിനിരയാക്കിയവരുമായി അടുപ്പമുള്ളവര്‍ ശനിയാഴ്‌ച രാവിലെ കൊണ്ടോട്ടിയിലും സമീപപ്രദേശങ്ങളിലും കറങ്ങി.

അതെസമയം പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ച പോലിസ്‌ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ പോലീസ്‌ പിന്‍തുടരുന്നുണ്ടെന്ന്‌ മനസിലാക്കിയ കാറിലുള്ളവര്‍ യുവതിയെയും ഭര്‍ത്താവിനെയും ഇറക്കിവിട്ട്‌ രക്ഷപ്പെടുകയായിരുന്നു.

സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്ന യുവതിയില്‍ നിന്ന്‌ പോലീസ്‌ മൊഴിയെടുത്തു. ഭാഷ മനസിലാവാത്തതിനെ തടര്‍ന്ന്‌ കാര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. വൈകീട്ട്‌ യുവതിയെ മഞ്ചേരി മെഡിക്കല്‍കോളേജിലെത്തിച്ച്‌ വൈദ്യ പരിശോധന നടത്തി. പീഡനം നടന്നിട്ടുണ്ടെന്നാണ്‌ വൈദ്യപരിശോധനയിലെ പ്രാഥമിക സൂചന.

അതെസമയം സംഭവത്തില്‍പെട്ട പ്രതികളുടെ രാഷ്ട്രീയ ബന്ധം കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.