കൊണ്ടോട്ടിയില്‍ കക്കൂസ്‌ മാലിന്യം തള്ളാനെത്തിയവര്‍ പിടിയില്‍

Untitled-2 copyകൊണ്ടോട്ടി: കക്കൂസ്‌ മാലിന്യം തള്ളാനായി വിമാനത്താവള റോഡിന്‌ സമീപത്തെ വയലിലെത്തിയവരെ വാഹനസഹിതം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എറണാകുളം മരട്‌ സ്വദേശി ജയന്‍(50), വടകര വല്യാപ്പള്ളി സ്വദേശി അബ്ദുള്ള (45), തമിഴ്‌നാട്‌ സ്വദേശി ഗോവിന്ദരാജ്‌ (28) എന്നിവരാണ്‌ പിടിയിലായത്‌.

ഞായറാഴ്‌ച അര്‍ദ്ധരാത്രിയാണ്‌ വിമനാത്താവള റോഡില്‍ നിന്നും തുറക്കലിലേക്കുള്ള ചെറിയ റോഡരികില്‍ കക്കൂസ്‌ മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്‌. ടാങ്കര്‍ലോറിയുള്‍പ്പെടെ പ്രതികളെ പോലീസില്‍ ഏല്‍പ്പിക്കുകായിയരുന്നു. ഈ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കക്കൂസ്‌ മാലിന്യം തള്ളുന്നത്‌ പതിവായതോടെ നാട്ടുകാര്‍ ഉറക്കമിളച്ചിരുന്നാണ്‌ സാമൂഹ്യ ദ്രോഹികളെ പിടികൂടിയത്‌.

പലപ്പോഴായി ഇവിടെ 22 ഓളം തവണ മാലിന്യം തള്ളിയതായി പിടിയിലായവര്‍ പോലീസിനോട്‌ സമ്മതിച്ചു. ഈ ഭാഗത്ത്‌ തെരുവിളക്ക്‌ ഇല്ലാത്തതാണ്‌ സാമൂഹ്യദ്രോഹികള്‍ മുതലെടുത്തത്‌. പല തവണ പോലീസില്‍ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.