കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട്പേര്‍ മരിച്ചു

imagesകൊല്ലം: കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ്‌ രണ്ട്‌ പേര്‍ മരിച്ചു. മീന്‍പിടുത്ത തൊഴിലാളികളാണ് മരിച്ചത്.മൂന്ന്പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡ് സഹായത്തിനെത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.കരുനാഗപ്പള്ളി പുത്തന്‍തുറ സ്വദേശികളായ ഡാനി, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം ശക്തികുളങ്ങരയില്‍ ശക്തമായ കാറ്റിലും കോളിലും പെട്ടാണ് വള്ളം മുങ്ങിയത്.

അഞ്ചംഗ സംഘമായിരുന്നു മത്സ്യബന്ധനത്തിന് പോയത്. അപകടത്തില്‍ രക്ഷപ്പെട്ട മൂന്നു പേരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.