കൊല്ലത്ത് വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു

കൊല്ലം : കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ മോനിഷ്(30), ടോണി(29),  സാവിയോ(28) എന്നിവരാണ് മരിച്ചത്. ഞായറാഴ്​ച പുലർച്ചെ മീൻ പിടിക്കാൻ ​പോയവരാണ്​ അപകടത്തിൽപ്പെട്ടത്​.