കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: മലയാളികളുടെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. പാലാരിവട്ടത്ത് നിന്ന് പത്തടിപ്പാലം വരെയും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യും പ്രധാനമന്ത്രി യാത്ര ചെയ്തു.

വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലി​ലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോ​ഡ് മാ​ര്‍ഗം ​ ​പാ​ലാ​രി​വ​ട്ട​ത്തെത്തി. പാ​ലാ​രി​വ​ട്ടം സ്​​റ്റേ​ഷ​നി​ൽ നാ​ട മു​റി​ച്ച​ശേ​ഷം പ​ത്ത​ടി​പ്പാ​ലം വ​രെ​യും തി​രി​ച്ചും പ്ര​ധാ​ന​മ​ന്ത്രി മെ​ട്രോ​യി​ൽ യാത്ര ചെയ്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം, കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു, ചീ​ഫ്​ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ, ഡി.​എം.​ആ​ർ.​സി മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ്​ ഇ. ​ശ്രീ​ധ​ര​ൻ, കെ.​എം.​ആ​ർ.​എ​ൽ. എം.​ഡി ഏ​ലി​യാ​സ്​ ജോ​ർ​ജ്​,കുമ്മനം രാജശേഖരന്‍ എ​ന്നി​വ​ർ അനുഗമിച്ചു.