ഉമ്മല്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പടങ്ങള്‍ ശവപ്പെട്ടിയിലാക്കി റീത്ത് വെച്ച് പ്രതിഷേധം

എറണാകുളം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ ശവപ്പെട്ടിയിലാക്കി റീത്തുവെച്ചു പ്രതിഷേധനം. ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും എതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

പോസ്റ്റുകള്‍ പതിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.