മഴക്കാല ശുചീകരണത്തിന്‌ ഇടവപ്പാതി ആപ്ലിക്കേഷന്‍

Story dated:Friday June 10th, 2016,04 54:pm
sameeksha sameeksha

തിരുവനന്തപുരം: മഴക്കാല ശുചീകരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇടവപ്പാതി സജ്ജമായി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്‌തു. ആപ്പ്‌ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നി്‌ന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേകശ്രദ്ധ പതിയേണ്ട പ്രദേശങ്ങളുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ഇടവപ്പാതി ആപ്പിലൂടെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അപ്‌ലോഡ്‌ ചെയ്യുന്നതിനും സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്‌. ഗൂഗില്‍ മാപ്പിന്റെ സഹായത്തോടെ ജിയോറ്റാഗ്‌ ചെയ്‌തു സോഫ്‌റ്റ്‌ വെയറിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ പദ്ധതിയുടെ അവലോകനത്തിനും അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനും ആപ്പ്‌ വിനിയോഗിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ അവരവരുടെ മാതൃകാപദ്ധതികള്‍ http://monsoon.cmcc.kerala.gov.in/ എന്ന സൈറ്റില്‍ അപ്‌ലോഡ്‌ചെയ്യാം.