കസതൂരിരംഗന്‍ റിപ്പോര്‍ട്ട് നടിപ്പിലായി

western ghatsദില്ലി: പശ്ചിമഘട്ട് സംരക്ഷണം സംബന്ധിച്ച് ഗാഡ്ഗില്‍ സമിതിയുടെ ശുപര്‍ശകളുടെ തുടര്‍ച്ചയായി തയ്യാറാക്കിയ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രപരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ചു.

പശ്ചിലമഘ്ട്ടം സ്ഥിതി ചെയ്യുന്ന ആറ് സംസ്ഥാനങ്ങളുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. റിപ്പോര്‍ട്ട് അതേ പടി നടപ്പിലാക്കരുതെന്ന കേരളത്തിന്റെ ആവിശ്യം കേന്ദ്രം തള്ളി..
ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ ഇതില്‍ പറയുന്ന പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതി നിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്ന കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടുണ്ട്

കേരളത്തില്‍ കണ്ണുരിലെ തലശ്ശേരി താലൂക്ക്, വയനാട്ടെ വൈത്തിരി മാനന്തവാടി, കോഴിക്കോട്ടെ കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകള്‍ മലപ്പുറം ജില്ലയിലെ നിലന്വൂര്‍, ഏറനാട് താലൂക്കുകള്‍, പാലക്കാട്ടെ ചിറ്റൂൂര്‍, മണാര്‍ക്കാട് താലൂക്കുകള്‍, ഇടുക്കി ജില്ല, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മീനച്ചില്‍, പത്തനംതിട്ടയിലെ കോഴഞ്ചേരി, റാന്നി, കൊല്ലത്ത് പത്തനാപുരം, തിരുവനന്തപുരത്ത് നെടുമങ്ങാട് നെയ്യാറ്റില്‍ കര
എന്നീ താലൂക്കകളാണ് പരിസ്ഥിതി ലോല്പ്രദേശങ്ങളായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് കോഴിക്കോട് ജില്ലയുടെ മലയോരമേഖലയിലും, നാളെ നിലമ്പൂര്‍, ഏറനാട് താലൂക്കുകളിലും ഇടുക്കി ജില്ലയിലും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.