കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം വൈകും

downloadന്യൂ ഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി തയാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകും. സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ജൂണ്‍ 15വരെ സമയം നല്‍കി.

മൂന്ന് സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ഈ സംസ്ഥാനങ്ങളുടെകൂടി മറുപടികൂടി ലഭിച്ചശേഷമെ അന്തിമ വിഞ്ജാപനത്തിനുള്ള നടപടികള്‍ ആരംഭിക്കു. പരിസ്ഥിതി മന്ത്രാലയത്തെ കേരളം നേരത്തേ നിലപാടറിയിച്ചിരുന്നു.

കരടു വിജ്ഞാപനത്തില്‍ മറുപടി നല്‍കുന്നതില്‍ പശ്ചിമ ഘട്ടത്തില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് ഏപ്രില്‍ 15 വരെയാണു കേന്ദ്രം സമയം അനുവദിച്ചത്. എന്നാല്‍ മഹാരാഷ്ട്രയും ഗോവയും ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അന്തിമ വിഞ്ജാപനം വൈകുന്നത്.