കര്‍ണാടകയില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു

Untitled-1 copyബംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയിലുണ്ടായ വാഹാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു. കണ്ണൂര്‍ വായാട്ട്‌പറമ്പ്‌ സ്വദേശികളായ നിധിന്‍, രജിന്‍ രാജ്‌, റയരോം സ്വദേശി തനൂജ്‌ എന്നിവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബെല്ലാരിയിലെ സൗഭാഗ്യ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ്‌ മൂന്ന്‌ പേരും.

ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ്‌ കനാലിലേക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌. മൃതദേഹങ്ങള്‍ ബെല്ലാരിയിലെ സഞ്‌ജീവനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ബന്ധുക്കള്‍ കര്‍ണാടകയിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.