Section

malabari-logo-mobile

കാന്തപുരം എപി വിഭാഗം പ്രത്യക്ഷരാഷ്ട്രീയത്തിലേക്ക്‌ ?

HIGHLIGHTS : കോട്ടക്കല്‍: മതപഠനരംഗത്തും ആരാധനാലയങ്ങളുടെ നടപ്പിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കാന്തപുരം എപി വിഭാഗം പുതിയ സാമൂഹ്യ രാഷ്ട്രീയ സംഘടന

ap malabarinewsകോട്ടക്കല്‍: മതപഠനരംഗത്തും ആരാധനാലയങ്ങളുടെ നടപ്പിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കാന്തപുരം എപി വിഭാഗം പുതിയ സാമൂഹ്യ രാഷ്ട്രീയ സംഘടന രൂപീകരിക്കാനൊരുങ്ങുന്നു. മലബാറിലെ രാഷ്ട്രീയ മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ എപി വിഭാഗത്തിന്റെ ഈ നീക്കം കേരളരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക്‌ ഇടയാക്കും. മുസ്ലീം ജമാഅത്ത എന്ന പേരിലായിരിക്കും പുതിയ സംഘടന നിലവില്‍ വരിക.
കോട്ടക്കലില്‍ വെച്ച്‌ നടന്ന എസ്‌ വൈഎസ്സിന്റെ 60ാം വാര്‍ഷകസമ്മേളനത്തിലാണ്‌ ഈ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളടങ്ങിയ കര്‍മ്മപദ്ധതി പ്രഖ്യാപിക്കപ്പെട്ടത്‌. തൊഴിലാളികള്‍ , കര്‍ഷകര്‍, വ്യാപാരി വ്യവസായികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയ വിഭാഗങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളിലേതുപോലെ സംഘടപ്പിക്കാന്‍ കര്‍മ്മപദ്ധതിയില്‍ നിര്‍ദ്ദേശം തൊഴിലാളികളില്‍ തന്നെ മത്സ്യതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിങ്ങിനെ പ്രത്യേകം വിഭാഗങ്ങളിലായി സംഘടന വേണമെന്നാണ്‌ നിര്‍ദ്ദേശം.

കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി സമൂഹ്യസേവനരംഗത്തും ശക്തമായ സാനിധ്യമാകാനാണ്‌ എപി വിഭാഗത്തിന്റെ നീക്കം. മതപഠനത്തോടൊപ്പം ജീവിതപഠനവും എന്ന പുതിയ പ്രഖ്യാപനത്തിലൂടെ മദ്രസകളിലെ സിലബസ്സുകള്‍ തന്നെ പരിഷ്‌ക്കരിക്കാനും നീക്കമുണ്ട്‌. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കിവരുന്ന മതപഠനം കൂടാതെ ജുമാഅത്ത്‌ പള്ളികളില്‍ പൊതുജനങ്ങള്‍ക്കായി പ്രഭാത മതപഠനശാലകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും ഈ കര്‍മ്മരേഖയിലുണ്ട്‌.

sameeksha-malabarinews

സമാപനസമ്മേളനത്തില്‍ ഭരണാധികാരികള്‍ മതപണ്ഡിതന്‍മാര്‍ പറയുന്നത്‌ കേള്‍ക്കണമെന്ന സുന്നി ജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യ ജനറല്‍ സക്രട്ടറി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരുടെ പ്രസ്‌താവന ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ്‌. തങ്ങളെ തലേക്കെട്ടുകാര്‍ എന്ന്‌ വിളിച്ച്‌ പുച്ഛിക്കുന്ന രാഷ്ട്രീയക്കാാര്‍ വലിയവിലകൊടുക്കേണ്ടിവരുമെന്നും ഏപി ഓര്‍മ്മിച്ചിരുന്നു.

കാന്തപുരം വിഭാഗത്തിന്റെ ഈ നീക്കം മുസ്ലീം സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും അതീവപ്രാധാന്യത്തോടെയാണ്‌ ഉറ്റുനോക്കുന്നത്‌. നിലവില്‍ എപി വിഭാഗം അണികള്‍ സിപിഎമ്മിനോടും കോണ്‍ഗ്രസ്സിനോടും ആഭിമുഖ്യം കാണിക്കുന്നവരാണ്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനോടും എപി വിഭാഗം മൃദുസമീപനം കൈക്കൊണ്ടിരുന്നു. എന്നാല്‍ ബഹുജനസംഘടനകള്‍ രൂപീകരിച്ച്‌ എസ്‌വൈഎസ്‌ രൂപീകരിച്ച്‌ മുന്നോട്ട്‌പോകുന്നതോടെ ഇത്‌ രാഷ്ട്രീയപാര്‍ട്ടികളുമായുള്ള ഇന്നത്തെ ബന്ധം സുഗമമായി തുടര്‍ന്നുപോകാനാകുമോ എന്ന്‌ത്‌ കാത്തിരുന്ന്‌ കാണാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!