Section

malabari-logo-mobile

കെജ്രിവാള്‍ 10 ദിവസത്തെ അവധിയില്‍

HIGHLIGHTS : ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അവധിയില്‍. നാളെ മുതല്‍ 10 ദിവസത്തേക്കാണ് കെജ്രിവാള്‍

18kejriwal1ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അവധിയില്‍. നാളെ മുതല്‍ 10 ദിവസത്തേക്കാണ് കെജ്രിവാള്‍ അവധിയെടുത്തിരിക്കുന്നത്. കടുത്ത ചുമയെത്തുടര്‍ന്ന് പ്രകൃതിചികിത്സ തേടുന്നതിന് വേണ്ടിയാണ് അവധി. രക്തസമ്മര്‍ദ്ദം കൂടുകയും ചുമ കടുക്കുകയും ചെയ്തതോടെയാണ് ഡോക്ടര്‍മാര്‍ കെജ്രിവാളിനോട് എത്രയും വേഗം ചികിത്സ തേടാന്‍ നിര്‍ദേശിച്ചത്.

അതേസമയം ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയും തര്‍ക്കവും രൂക്ഷമാകുകയാണ്. മുന്‍പ് കെജ്രിവാളിന്റെ കടുത്ത അനുയായികളായിരുന്ന യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമാണ് കെജ്രിവാളിനെതിരെ ഇപ്പോള്‍ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് സംസ്‌കാരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് അനുവദിക്കാനാവില്ല എന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത്.

sameeksha-malabarinews

എ എ പി ഒരു വണ്‍മാന്‍ ഷോ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലെ ഗ്രൂപ്പ് കളികളില്‍ തനിക്ക് പങ്കില്ല എന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ തങ്ങളെ ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് വലുതെന്ന് അദ്ദേഹം ഇന്നലെ ട്വിറ്ററില്‍ എഴുതിയിരുന്നു. പാര്‍ട്ടിയിലെ ചേരിപ്പോരും കെജ്രിവാളിന്റെ അവധിയും തമ്മില്‍ ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളില്ല.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കിയേക്കും എന്ന് സൂചനകളുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുക്കും. പ്രശാന്ത് ഭൂഷന്റെ കത്ത് ചോര്‍ന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസവും തര്‍ക്കങ്ങളും പുറത്തറിഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!