Section

malabari-logo-mobile

ലോകകപ്പ്: സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ വിവാദത്തില്‍

HIGHLIGHTS : പെര്‍ത്ത്: സൂപ്പര്‍ താരം വിരാട് കോലി ഒരു ജേര്‍ണലിസ്റ്റിനെ അപമാനിച്ചതിന് പിന്നാലെ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മായന്തി ലാംഗറും വിവാദ...

_mayantiപെര്‍ത്ത്: സൂപ്പര്‍ താരം വിരാട് കോലി ഒരു ജേര്‍ണലിസ്റ്റിനെ അപമാനിച്ചതിന് പിന്നാലെ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മായന്തി ലാംഗറും വിവാദത്തില്‍. അനുഷ്‌കയെയും തന്നെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്തയാള്‍ എന്ന് തെറ്റിദ്ധരിച്ച് വിരാട് കോലി ഒരു മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിനൊപ്പം പ്രത്യക്ഷപ്പെട്ട മായന്തിയും വിവാദത്തില്‍ പെട്ടിരിക്കുന്നത്.

ലോകകപ്പ് ക്രിക്കറ്റിന് കളിക്കാരുടെ ഭാര്യമാരും കാമുകിമാരും വേണ്ട എന്നാണ് ബി സി സി ഐയുടെ തീരുമാനം. വിരാട് കോലിയുടെ കാമുകി അനുഷ്‌ക ശര്‍മ അടക്കമുള്ള പലരും ലോകകപ്പിന് എത്താത്തത് ഈ കാരണം കൊണ്ടാണ്. അതിനിടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മറ്റൊരു താരത്തിന്റെ ഭാര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വിവാദമായിരിക്കുന്നത്.

sameeksha-malabarinews

ഒരു സ്‌പോര്‍ട്‌സ് ചാനലിന് വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകയായ മായന്തി ഓസ്‌ട്രേലിയയിലെത്തിയത്. എന്നാല്‍ ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും കളിക്കാര്‍ പരിശീലിക്കുന്നിടത്ത് മായന്തി എത്തുകയും അവിടെ ഇരിക്കുകയും ചെയ്തതാണ് വിവാദമായത്. മായന്തി ലാംഗറോട് വേറെ എവിടെയെങ്കിലും പോയിരിക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ ഇന്റര്‍വ്യൂവും മായന്തി എടുത്തു. ക്വാര്‍ട്ടര്‍ െൈഫെനല്‍ വരെ എത്തിയാല്‍ കളിക്കാരുടെ ഭാര്യമാരെയും കാമുകിമാരെയും അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടിലാണ് ബി സി സി ഐ. വെസ്റ്റ് ഇന്‍ഡീസിനെതിരെ വെള്ളിയാഴ്ചത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!