കാന്തപുരം നിഷേധിക്കുമ്പോഴും അണികള്‍ ഇടത്തോട്ട് തന്നെ

kanthapuram-ap-aboobacker-musliyarകോഴിക്കോട് :മലബാറിലെ ആറ് മണ്ഡലങ്ങളി്ല്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ കാന്തപുരം സുന്നി വിഭാഗം തീരുമാനിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം അബൂബക്കര്‍ മുസ്ലിയാര്‍ വാര്‍ത്ത നിഷേധിച്ചുവെങ്കിലും പ്രവര്‍ത്തകരും അണികളും ഇടത്തോട്ട് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍.

തങ്ങളെ സഹായിക്കുന്നവരെ തങ്ങള്‍ തിരിച്ചു സഹായിക്കുമെന്നും, തങ്ങളെ എതിര്‍ത്തവര്‍ക്കും ആക്രമിച്ചവര്‍ക്കുമെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിക്കുമെന്നുമാണ് എപി വിഭാഗം നല്‍കുന്ന സൂചന.

കുറച്ചു മാസങ്ങളായി മലബാറിലെ പലയിടങ്ങളിലും ഉണ്ടാകുന്ന എപി ഇകെ സംഘര്‍ഷങ്ങളില്‍ ലീഗ് നീലപാടുകള്‍ ഇകെ വിഭാഗത്തിന് അനുകൂലമാണെനാണ് അണികളുടെ വികാരം. ഇതില്‍ മണ്ണാര്‍കാട് രണ്ട് എപി വിഭാഗം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം എംഎല്‍എയും യൂത്ത്‌ലീഗ് നേതാവുമായ എന്‍ ഷംസുദ്ധീന്‍ സ്വീകരിച്ച നടപടികള്‍ തങ്ങള്‍ക്കെതിരാണെന്നും ഈ കൊലപാതകങ്ങള്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് നിലാപാടിനെ സ്വാധീനിക്കുമെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

എപി വിഭാഗത്തിന്റെ തിരഞ്ഞെടുപ്പിലെടുക്കന്ന നിലാപട് ഏറെ സ്വാധീനിക്കുക പൊന്നാനി കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് മണ്ഡലങ്ങളിലായിരിക്കും. പൊന്നാനി മണ്ഡലത്തിലായിരിക്കും എപി വിഭാഗത്തിന്റെ നിലപാട് ഏറെ സ്വാധീനിക്കുക എന്നാണ് സൂചന. എന്നാല്‍ 2004 ല്‍ ടികെ ഹംസക്ക്് നല്‍കിയതുപോലെ സംഘടനാ മിഷനറി മുഴുവന്‍ ഉപയോഗച്ചുള്ള പ്രവര്‍ത്തനം നടത്തേണ്ടെന്നാണ് ഇവരുടെ തീരുമാനം.

എന്നാല്‍ മലപ്പുറത്ത് സൈനബയ്ക്ക് വോട്ട് ചെയ്യേണ്ടതില്ലെന്നും നിഷേധ വോട്ട് ചെയ്യാനുമാണ് എപി വിഭാഗത്തിന്റെ നീക്കം.