ജയില്‍ച്ചാടിയ തിരൂരങ്ങാടി സ്വദേശി ഈറോഡില്‍ പിടിയില്‍

Jailകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജിയിലില്‍ നിന്ന്‌ തടവുചാടിയ മോഷണക്കേസിലെ പ്രതി ഈറോഡില്‍ പിടിയിലായി. തിരൂരങ്ങാടി സ്വദേശി എ മന്‍സൂര്‍ (29) ആണ്‌ ഈറോഡ്‌ വെച്ച്‌ റെയില്‍വേപോലീസിന്റെ പിടിയിലായത്‌. റെയില്‍വേ പോലീസിന്‌ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ തടവ്‌ ചാടിയ പ്രതിയാണെന്ന്‌ മനസ്സിലായത്‌.

തുടര്‍ന്ന്‌ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ കണ്ണൂരില്‍ നിന്നും എസ്‌പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍പ്പെട്ട പോലീസ്‌ ഉദേ്യാഗസ്ഥര്‍ ഈറോഡില്‍ എത്തിയിട്ടുണ്ട്‌.

പത്ത്‌ ദിവസം മുമ്പാണ്‌ മന്‍സൂര്‍ സെന്‍ട്രല്‍ജയില്‍ ചാടിയത്‌. ഇയാള്‍ക്കായി പോലീസ്‌ വ്യാപകമായി അനേ്വഷണം നടത്തിവരികയായിരുന്നു.