തുച്ഛമായ പണത്തിന് ഭാവിയും ആത്മാഭിമാനം വില്‍ക്കരുത്; വോട്ടര്‍മാരോട് കമലഹാസന്‍

kamal_hassanചെന്നൈ : വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് പരിപാടിക്കെതിരെ കമലഹാസന്‍ രംഗത്ത്. തുച്ഛമായ പണത്തിന് വേണ്ടി ഭാവിയും ആത്മാഭിമാനവും വില്‍ക്കരുതെന്ന് കമലഹാസനെ രംഗത്തിറക്കി തമിഴ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

പണം ആര് കൂടുതല്‍ നല്‍കുന്നു എന്ന് താരതമ്യം ചെയ്ത് വോട്ട് ചെയ്യരുതെന്നും ആരുടെയും പ്രലോഭനങ്ങളില്‍ വഴങ്ങാതെ അര്‍ഹരായവര്‍ക്ക് വോട്ട് ചെയ്യണമെന്നും കമലഹാസന്‍ ഈ വീഡിയോയിലൂടെ പറയുന്നു.

സമ്മതിദാന അവകാശം വിനിയോഗിക്കുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും കര്‍ത്തവ്യമാണെന്നും ഈ വീഡിയോയിലൂടെ ഓര്‍മ്മപ്പെടുത്തുന്നു.