കല്‍പകഞ്ചേരിയല്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

Untitled-1 copyകോട്ടക്കല്‍: കല്‍പകഞ്ചേരിയില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാടാമ്പുഴ കരേക്കാട്‌ സ്വദേശി ചേന്നാടന്‍ പതിയാരത്തില്‍ റഫീഖിന്റെ മകന്‍ മുഹമ്മദ്‌ ആഷിക്‌(17)നെയാണ്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കല്‍പകഞ്ചേരി കാട്ടിലങ്ങാടി പി എം എസ്‌ എ ഓര്‍ഫനേജ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥിയാണ്‌ . ഇന്നു രാവിലെ എട്ടു മണിയോടെയാണ്‌ സ്‌കൂളിന്‌ സമീപത്തെ പള്ളിയുടെ തൊട്ടടുത്തുള്ള മുറിയില്‍ ആഷികിനെ തൂങ്ങിമരിച്ചനിലിയില്‍ കണ്ടത്‌.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.