കല്‍ബൂര്‍ഗിയുടെ കൊലപാതകം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.

 

kalburgi 2 തേഞ്ഞിപ്പലം: പ്രശസ്ത എഴുത്തുകാരനും കന്നട സര്‍വകലാശാലയിലെ മുന്‍വൈസ്ചാന്‍സലറുമായ ഡോ.എം.എം.കല്‍ബൂര്‍ഗി മതതീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഫാസിസം അതിന്റെ തനിനിറം പുറത്തുകാട്ടി ഇന്ത്യയെ ജനാധിപത്യരാഷ്ട്രമല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ ചെറുക്കാന്‍ സമൂഹം ജാഗ്രതകാണിക്കേണ്ടതുണ്ടെന്ന് കൂട്ടായ്മ വിലയിരുത്തി.kalburgi 1

സ്വതന്ത്രചിന്തകളെ രാജ്യത്ത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഈ കൊലപാതകം നടത്തിയവര്‍ അടുത്തതായി ഡോ.ഭഗവാന്‍ എന്ന എഴുത്തുകാരനെ കൊലചെയ്യുമെന്ന് പ്രഖ്യാപിച്ചത് ഇന്ത്യയുടെ ജനാധിപത്യമൂല്യത്തിനേറ്റ കനത്ത പ്രഹരമാണ്.മൌനജാഥയിലും വിശദീകരണയോഗത്തിലും അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തു. ഡോ.അനില്‍ ചേലേമ്പ്ര,ഡോ.ഹരികുമാരന്‍തമ്പി, എം.എസ്.ശിവരാമന്‍, ജംഷീദലി, സുനില്‍ സി.എന്‍ എന്നിവര്‍ സംസാരിച്ചു. കാമ്പസിലെ വിവിധ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.