കാച്ചടി അപകടം: ബസ്സിന്റ പെര്‍മിറ്റ് റദ്ദാക്കിയേക്കും

noufalതിരൂരങ്ങാടി:  ദേശീയപാത 17ല്‍ കക്കാടിനടത്ത്് കാച്ചടിക്കല്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ പെട്ട സ്വകാര്യബസ്സിന്റെ പെര്‍മിറ്റ് റദ്ധാക്കിയേക്കും.
ചൊവ്വാഴ്ച മൂ്ന്ന് മണിയോടോയാണ് അമിതവേഗതയിലെത്തിയ കോഴിക്കോട് ഗുരവായൂര്‍ ലിമിറ്റഡ് സ്‌റ്റോപ് ബസ്സ് തിരൂരങ്ങാടി സ്വദേശി പൂങ്ങാടന്‍ നൗഫലിന്റെ ജീവെനടുത്തത്. സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ ബസ്സ് തകര്‍ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചകൊടുവിലാണ് സംഘര്‍ഷത്തിന് അയവു വന്നത്. ചര്‍ച്ചയില്‍ അപകടം വരുത്തിയ ‘കോയിക്കല്‍’ ബസ്സിന്റെ പെര്‍മിറ്റ് റദ്ധാക്കാനും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനും ആര്‍ടിഓക്ക് ശുപാര്‍ശ ചെയ്യുമെന്ന് തിരൂരങ്ങാടി എംവിഐ പ്രമോദ്ശങ്കര്‍ പറഞ്ഞു.

അപകടത്തില്‍ മരണമടഞ്ഞ നൗഫല്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ്. പിതാവ് കുഞ്ഞിമരക്കാര്‍, മാതാവ് ജമീല, ഭാര്യ ഫര്‍സാന മകള്‍ ഹസ. സഹോദരങ്ങള്‍ മൊയ്തീന്‍, സജാര്‍, ബസ്മത്ത്. മൃതദേഹം ബുധനാഴ്ച രാവിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Share news
error: Content is protected !!
Scroll to Top