ജോലി നഷ്ടമായി നാട്ടിലെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാം

airport (1)ഗള്‍ഫില്‍ നിന്നും ജോലി നഷ്ടമായി നാട്ടില്‍ തിരിച്ചെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി നോര്‍ക്ക റൂട്ട്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. നേരത്തെ സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെടുന്നവര്‍ വിമാനത്താവളങ്ങളിലെ നോര്‍ക്ക സെല്ലുമായി ബന്ധപ്പെടുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായാല്‍ മാത്രമേ രജിസ്‌ട്രേഷനും ആനുകൂല്യങ്ങളും ലഭിക്കുകയൊള്ളൂ എന്ന് പറഞ്ഞ് മടക്കുകയായിരുന്നു.

ഇതേ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം നോര്‍ക്ക ഏര്‍പ്പെടുത്തിയത്. ഇതിനായി നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ ക്ലിക് ചെയ്തശേഷം ജോലി ചെയ്ത രാജ്യത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്താല്‍ മതി. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ജോലി നഷ്ടപ്പെടാനുണ്ടായ കാരണവും, സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിക്കുന്നുണ്ടോ എന്നും, എന്ത് തൊഴിലിനാണ് ധനസഹായം വേണ്ടതെന്നും ചോദിക്കുന്നുണ്ട്. ഓണ്‍ ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാമെങ്കിലും സൗദി ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ചു വരുന്നവര്‍ക്ക് ആനുകൂല്ല്യങ്ങളൊന്നും ലഭിക്കില്ല.

ഫോമിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക