ജിഷ വധക്കേസ്‌; കൊലയാളി അസം സ്വദേശി പിടിയില്‍

jisha-familyപെരുമ്പാവൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലെ പ്രതിയെന്ന്‌ സംശയിക്കുന്ന അസം സ്വദേശിയെ പോലീസ്‌ പിടികൂടി. രണ്ട്‌ ദിവസം മുമ്പാണ്‌ ഇയാളെ പാലക്കാട്ടുനിന്ന്‌ പോലീസ്‌ പിടികൂടിയത്‌. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ്‌ സൂചന. ഇരുപത്തിമൂന്ന്‌ കാരനായ അമിയുര്‍ ഉല്‍ ഇസ്ലാം എന്നയാളാണ്‌ പിടിയിലായതെന്നാണ്‌ പോലീസ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ജിഷ വധക്കേസിലെ പ്രതി പിടിയിലായിട്ടുണ്ടെന്ന്‌ ആഭ്യന്തര വകുപ്പ്‌ അറിയിച്ചിട്ടുണ്ടെന്ന്‌ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്‌ ഇതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.