ജിദ്ദയില്‍ സ്വാന്ത്ര്യദിനം ആഘോഷിച്ചു.

ജിദ്ദ:  ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 71 മത് സ്വാന്ത്ര്യദിനം ആഘോഷിച്ചു. ജിദ്ദയിലെ തഹ്‌ലിയ സ്ട്രീറ്റില്‍ രാവിലെ 7.45 നു കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.ജിദ്ദ ഇന്റർ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശ ഭാഗ്തി ഗാനം ആലപിച്ചു .

ഇന്ത്യയില്‍ നിന്നുള്ള 2.7 മില്യണ്‍ ജനങ്ങളാണ് സൗദിയില്‍ ജോലിചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള സ്ഥലവും സൗദിയാണ്.