ജിദ്ദയില്‍ വന്‍ തീപിടുത്തം; ആറ് പുരാതന കെട്ടിടങ്ങള്‍ കത്തിനശിച്ചു

ജിദ്ദ: ജിദ്ദയിലെ ബലദില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ ചരിത്ര നഗരിയിലെ ആറ് കെട്ടിടങ്ങള്‍ കത്തി നശിച്ചു. അപകട സ്ഥലത്തുനിന്നും അറുപതുപേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ആരംഭിച്ച തീപിടുത്തം മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്. ജിദ്ദ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ പത്തിലേറെ അഗ്നിശമന, റെസ്‌ക്യൂ ടീം യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സുരക്ഷ മുന്‍നിര്‍ത്തി സമീപത്തെ കെട്ടിടങ്ങളിലുള്ള താമസക്കാരെ ഒഴിപ്പിച്ചരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താമസിക്കുന്ന പാര്‍പ്പിട വാണിജ്യ മേഖലയിലാണ് തീപിടുത്തമുണ്ടായത്.

അതെസമയം അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല.