Section

malabari-logo-mobile

ജനതാപരിവാറിന് മുലായം സിംഗ് യാദവ് ചെയര്‍മാന്‍

HIGHLIGHTS : ന്യൂഡല്‍ഹി : ആറു ജനതാ പാര്‍ട്ടികള്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ

download (1)ന്യൂഡല്‍ഹി : ആറു ജനതാ പാര്‍ട്ടികള്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവാണ് പാര്‍ട്ടി ചെയര്‍മാന്‍. വിവിധ സംസ്ഥാനങ്ങളിലായി വിഘടിച്ചു നില്‍ക്കുകയായിരുന്ന ജെ.ഡി.യു, ജനതാദള്‍ എസ്, ആര്‍.ജെ.ഡി, സമാജ്‌വാദി ജനത, ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ഒറ്റ പാര്‍ട്ടിയായി മാറുന്നത്.

മുലായം സിംഗ് യാദവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്. ഇതോടെ പഴ സഹപ്രവര്‍ത്തകരായ ലാലു പ്രസാദ് യാദവ്, മുലായം സിംഗ് യാദവ് തുടങ്ങിയവര്‍ വീണ്ടും ഒരുമിച്ചു പ്രവര്‍ത്തിക്കും. പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും തീരുമാനിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ മുലായം സിംഗ് യാദവ് പറഞ്ഞു.

sameeksha-malabarinews

പാര്‍ട്ടിയുടെ ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനും കൂടിയാണ് മുലായം. മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, ഓം പ്രകാശ് ചൗട്ടാല, ശരത് യാദവ്, കമല്‍ മൊറാര്‍ക്കാ, രാം ഗോപാല്‍ എന്നിവരടങ്ങിയതാണ് പാര്‍ട്ടിയുടെ ആറംഗ പാര്‍ലമെന്ററി ബോര്‍ഡ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും അടക്കമുള്ള ഭാവികാര്യങ്ങള്‍ ഈ സമിതി തീരുമാനിക്കും. സമാജ്‌വാദി ജനതാ പാര്‍ട്ടി, സമാജ്‌വാദി ജനതാദള്‍ എന്നീ പേരുകളിലൊകും പാര്‍ട്ടി സ്വീകരിക്കുകയെന്ന് അറിയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!