ഉപവാസം അനുഷ്ഠിച്ച് മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

jain-girlഹൈദരബാദ്: 68 ദിവസത്തെ ഉപവാസം അനുഷ്ഠിച്ച് മരിച്ച 13 കാരിയായ ആരാധ്യയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബലാല ഹക്കുല സംഘം പ്രസിഡന്റ് അച്യുത റാവു നല്‍കിയ പരാതിയെ തുടര്‍ന്നാണ് മോണ്ട പോലീസ് സ്‌റ്റേഷന്‍ കുട്ടിയുടെ മാതാപിതാക്കളായ ലക്ഷ്മി ചന്ദ്, മാന്‍ഷി എന്നിവര്‍ക്കെതിരെ കേസെടുത്തത്. കുടുംബത്തിന് ഐശ്വര്യം വരാനായി ജൈനമത വിശ്വാസികളായ മാതാപിതാക്കള്‍ കുട്ടിയെ ഉപവാസം അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പിതാവിന്റെ ജ്വല്ലറി ബിസ്‌നസ്സ് കുറച്ചു നാളുകളായി നഷ്ടത്തിലായിരുന്നു. ബിസ്‌നസ് വീണ്ടും ലാഭത്തിലാവന്‍ ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ സാധ്യമാകുമെന്ന് പറഞ്ഞാണ് ആരാധ്യയെ കൊണ്ട് രക്ഷിതാക്കള്‍ ഉപവാസമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്നും. ഉപവസം ആരംഭിച്ച ശേഷം ബിസിനസില്‍ പുരോഗതി ഉണ്ടായതായും ഇവര്‍ പറഞ്ഞതായും പരാതിക്കാരനായ റാവു പറയുന്നു. അതെസമയം മകള്‍ ഇതിനും മുമ്പും ഏറെ നാളത്തെ ഉപവാസ അനുഷ്ഠിച്ചിട്ടുണ്ടെന്നും മകളെ ഉപവാസത്തിന് നിര്‍ബന്ധച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.

ഒക്ടോബര്‍ 20 നാണ് ആരാധ്യ മരിച്ചത്. ഇതെ തുടര്‍ന്ന് നാട്ടുകാരും ശിശു അവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.