ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എന്‍എസ്‌എസ്‌ സ്‌കൂളില്‍ പരാതിപ്പെട്ടി നല്‍കി

excise copyതിരൂര്‍: ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തിരൂര്‍ എക്‌സൈസ്‌ പോലീസ്‌ വിഭാഗം എന്‍എസ്‌എസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ പരാതിപ്പെട്ടി കൈമാറി.

സ്‌കൂള്‍ ലഹരിവിരുദ്ധ ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ലഹരിവിരുദ്ധ പ്രതിജ്ഞയ്‌ക്ക്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ സാബു നേതൃത്വം നല്‍കി. സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ കെ എം ബാബുരാജ്‌ ബോധവല്‍ക്കരണ ക്ലാസെടുത്തു. സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ എസ്‌.ത്യാഗരാജന്‍ അദ്ധ്യക്ഷനായിരുന്നു.

പ്രവന്റീവ്‌ ഓഫീസര്‍ സുര്‍ജിത്ത്‌, വനിത സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ശ്രീജ എം എന്നിവര്‍ പങ്കെടുത്തു.