Section

malabari-logo-mobile

അറ്റ്‌ലസ്‌ രാമചന്ദ്രന്‌ മൂന്ന്‌ വര്‍ഷം തടവ്‌

HIGHLIGHTS : ദുബൈ: പ്രമുഖ വ്യാപാരി അറ്റ്‌ലസ്‌ രാമചന്ദ്രന്‌ ദുബൈ കോടതി മൂന്ന്‌ വര്‍ഷത്തെ തടവ്‌ ശിക്ഷ വിധിച്ചു. രാമചന്ദ്രന്‍ ദൂബൈയിലെ രണ്ട്‌ ബാങ്കുകളില്‍ നിന്ന്‌ ...

atlas ramachandranദുബൈ: പ്രമുഖ വ്യാപാരി അറ്റ്‌ലസ്‌ രാമചന്ദ്രന്‌ ദുബൈ കോടതി മൂന്ന്‌ വര്‍ഷത്തെ തടവ്‌ ശിക്ഷ വിധിച്ചു. രാമചന്ദ്രന്‍ ദൂബൈയിലെ രണ്ട്‌ ബാങ്കുകളില്‍ നിന്ന്‌ എടുത്ത വായിപ്പ തിരിച്ചടയ്‌ക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌. 3.4 കോടി ദിര്‍ഹമാണ്‌ വായ്‌പയായി എടുത്തിരിക്കുന്നത്‌. വായ്‌പ ഇടാക്കാനായി നല്‍കിയ ചെക്ക്‌ പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്ന്‌ ബാങ്കുകള്‍ പരാതി നല്‍കുകയായിരുന്നു. രണ്ട്‌ ചെക്കുകള്‍ നല്‍കിയ കാര്യം കോടതിയില്‍ രാമചന്ദ്രന്റെ അഭിഭാഷകന്‍ സമ്മതിച്ചു.

വ്യാഴാഴ്‌ച കോടതി കേസ്‌ പരിഗണിച്ചപ്പോള്‍ ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുത്ത പണം തിരിച്ചടക്കാന്‍ കുറച്ചുകൂടി സമയം അനുവദിക്കണമെന്ന്‌ രാമചന്ദ്രന്റെ അഭിഭാഷകന്‍ അപേക്ഷിച്ചെങ്കിലും കോടതി ഒറ്റവാക്കില്‍ ശിക്ഷ വിധിക്കുകായയിരുന്നു. വിധികേള്‍ക്കാന്‍ കോടതിയിലെത്തിയ അറ്റ്‌ലസ്‌ രാമചന്ദ്രന്റെ ഭാര്യ വിധികേട്ട്‌ പൊട്ടിക്കരഞ്ഞു. വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നകല്‍കുമെന്ന്‌ രാമചന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു.

sameeksha-malabarinews

കഴിഞ്ഞ ഓഗസ്റ്റിലാണ്‌ പ്രമുഖ സ്വര്‍ണവ്യാപാരിയും അറ്റ്‌ലസ്‌ ഗ്രൂപ്പ്‌ ഉടമയുമായ അറ്റ്‌ലസ്‌ രാമചന്ദ്രനെ ദുബൈ കോടതി അസ്‌റ്റ്‌ ചെയ്‌തത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!