ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റായി പി.എം. മായിൻകുട്ടിയെയും (മലയാളം ന്യൂസ്), ജനറൽ സെക്രട്ടറിയായി സാദിഖലി തുവ്വൂരിനെയും (മീഡിയ വൺ), ട്രഷററായി സുൾഫിക്കർ ഒതായിയെയും (അമൃത ടിവി) തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് ഹാഷിം കോഴിക്കോട് (ജയ്ഹിന്ദ് ടിവി), ജോയിന്റ് സെക്രട്ടറി പി. കെ സിറാജുദ്ദീൻ (ഗൾഫ് മാധ്യമം) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അബ്ദുറഹ്മാൻ വണ്ടൂർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഷറഫിയ റാറാവീസ് റസ്റ്റോറന്റിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ജാഫറലി പാലക്കോട് അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ വണ്ടൂർ വാർഷിക റിപ്പോർട്ടും മുൻ ട്രഷറർ കബീർ കൊണ്ടോട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ഹസൻ ചെറൂപ്പ, മൂസക്കുട്ടി വെട്ടിക്കാട്ടിരി, സി.കെ.ശാക്കിർ, ജലീൽ കണ്ണമംഗലം, ഷെരീഫ് സാഗർ, ബഷീർ തൊട്ടിയൻ, ഹനീഫ ഇയ്യംമടക്കൽ, മുസ്തഫ പെരുവള്ളൂർ, ശിവൻ പിള്ള, ഷുഹൈബ്, ജിഹാദുദ്ധീൻ, നാസർ കാരക്കുന്ന്, നിയാസ് തൊടികപ്പുലം എന്നിവർ ആശംസ നേർന്നു. നാസർ കരുളായി സ്വാഗതവും സുൽഫീക്കർ ഒതായി നന്ദിയും പറഞ്ഞു.