ഇത് ചരിത്ര നേട്ടം: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

India aമെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ചരിത്ര വിജയം. 130 റണ്‍സിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന നാണക്കേടും ഇന്ത്യ മാറ്റി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177 റണ്‍സിന് എല്ലാവരും പുറത്തായി.

ന്ദഗതിയില്‍ തുടങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്‍വിരാട് കോലി, ശിഖര്‍ ധവാന്‍ അജിങ്ക്യ രഹാനെ സെഞ്ചുറി കൂട്ടുകെട്ടുകളിലാണ് മികച്ച നിലയിലെത്തിയത്.രണ്ടാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ നഷ്ടമായി.prv_690b6_1424582284

പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും സ്‌കോര്‍ മെല്ലെ ഉയര്‍ത്തുകയായിരുന്നു. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോറിംഗ് വേഗം കൂടി. ഇന്ത്യയുടെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് ജയിച്ചിരുന്നു.

സെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദ മാച്ച്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ചരിത്ര വിജയം നേടിയ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.