ഇന്ത്യയെ അറിയാന്‍ ബുള്ളറ്റില്‍ ആറ്‌ പേര്‍

Story dated:Monday August 17th, 2015,07 09:pm
sameeksha sameeksha

Ladak Bike Yathraku Minister AP Anil Kumar Flag Off Cheyunnuമലപ്പുറത്ത്‌ നിന്നും ബുള്ളറ്റില്‍ ഇന്ത്യ ചുറ്റി സഞ്ചരിക്കാന്‍ ആറംഗ സംഘം യാത്ര തിരിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ്‌ ആറംഗ സംഘം യാത്രയായത്‌. മലപ്പുറം ഒതുക്കങ്ങല്‍ സ്വദേശികളായ പി. ഷമീര്‍, കെ. അബ്ദു റഹ്‌മാന്‍, പടപ്പറമ്പ്‌ സ്വദേശികളായ ഹക്കീല്‍ അഹമ്മദ്‌ അന്‍സാരി, പി. മുഹമ്മദ്‌ ജാനിഷ്‌, കോട്ടക്കല്‍ സ്വദേശി എന്‍. അഷ്‌റഫ്‌, പരപ്പനങ്ങാടി സ്വദേശി കെ. സനല്‍ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.

ഗോവ, മുംബൈ, ഗുജറാത്ത്‌, ജമ്മു, ശ്രീനഗര്‍ വഴി ലഡാക്കിലെത്തി തിരിച്ച്‌്‌ ഷിംല,, മണാലി, ഡല്‍ഹി, ഒഡീഷ, ചെന്നൈ, കന്യാകുമാരി വഴി കേരളത്തിലെത്താനാണ്‌ ലക്ഷ്യമിടുന്നത്‌. നാല്‌ മാസമാണ്‌ യാത്രാ സമയം. യാത്ര മന്ത്രി എ.പി അനില്‍കുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍ എന്നിവര്‍ പങ്കെടുത്തു.

: ,