അന്താരാഷ്‌ട്ര സസ്യശാസ്‌ത്ര സെമിനാറിന്‌ കാലിക്കറ്റ്‌ സര്‍വകലാശാല വേദിയാവുന്നു

University-Dr.Karol Marthold inaugurates International Botany Seminar-1അന്താരാഷ്‌ട്ര സസ്യശാസ്‌ത്ര സെമിനാറിന്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പ്രൗഢോജ്ജ്വലമായ തുടക്കം. സസ്യവര്‍ഗ്ഗീകരണശാസ്‌ത്ര മേഖലയിലെ ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞനും ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഫോര്‍ പ്ലാന്റ്‌ ടാക്‌സോണമിയുടെ സെക്രട്ടറി ജനറലുമായ സ്ലോവാക്യയിലെ ഡോ.കരോള്‍ മാര്‍ത്തോള്‍ഡ്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിനകത്ത്‌ നിന്നുമുള്ള എണ്ണൂറിലിധികം ബോട്ടണി ശാസ്‌ത്രകാരന്‍മാരും അധ്യാപകരും ഗവേഷകരും ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
സസ്യശാസ്‌ത്ര വര്‍ഗ്ഗീകരണ പ്രക്രിയ തുടര്‍ന്ന്‌ കൊണ്ടുപോകേണ്ടതിനും മറഞ്ഞു കിടക്കുന്നവ തിരിച്ചറിയേണ്ടതിനും നാശോന്മുഖമാവുന്നവ സംരക്ഷിക്കുന്നതിനുമായി അഗമ്യമായ പ്രദേശങ്ങളിലേക്കും ഇന്ത്യന്‍ ബോട്ടണിസ്റ്റുകള്‍ ഇറങ്ങുന്നുവെന്നത്‌ അഭിനന്ദനീയമായ കാര്യമാണെന്ന്‌ ഡോ.കരോള്‍ മാര്‍ത്തോള്‍ഡ്‌ പറഞ്ഞു. യുവപ്രതിഭകള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുന്നതിനായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്ലാന്റ്‌ ടാക്‌സോണമി-ഐ.എ.പി.ടി- പ്രത്യേക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ലോകമെമ്പാടുമുള്ള സസ്യശാസ്‌ത്രജ്ഞരുടെ ക്രിയാത്മകമായ കൂട്ടായ്‌മകളിലൂടെ ലോകം കൂടുതല്‍ ഹരിതാഭമാക്കാനുള്ള ശ്രമങ്ങളാണ്‌ നടത്തുന്നത്‌. ഈ രംഗത്ത്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ പങ്കാളിത്തം മികച്ചതാണെന്ന്‌ അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സന്തുലനം, ബഹുജനാരോഗ്യം എന്നീ മേഖലകളില്‍ സസ്യവര്‍ഗ്ഗീകരണ ശാസ്‌ത്രത്തിന്‌ മഹത്തായ പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ സെമിനാറില്‍ അധ്യക്ഷത വഹിച്ച മലയാള സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ കെ.ജയകുമാര്‍ ഐ.എ.എസ്‌ പറഞ്ഞു. കൃഷി, വനവല്‍ക്കരണം, ജൈവനിയന്ത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ടാക്‌സോണമിക്ക്‌ സുപ്രധാന പങ്കുണ്ട്‌. സമൂഹത്തിന്റെ പൊതുവായ പുരോഗതിക്ക്‌ സസ്യവര്‍ഗ്ഗീകരണ വൈജ്ഞാനിക മേഖലയുടെ സേവനം അതിപ്രധാനമാണ്‌. ഈ മേഖലയെകുറിച്ചുള്ള അവബോധം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമാണ്‌. വിവരശേഖരണത്തിനും വിശകലനത്തിനും ഐ.ടി മേഖലയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന്‌ കെ.ജയകുമാര്‍ നിര്‍ദ്ദേശിച്ചു. പരിസ്ഥിതി നയരൂപീകരണത്തിന്‌ ഈ ഡാറ്റ ഏറെ സഹായകമാവും.
സസ്യസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹം കൂടുതലായി തിരിച്ചറിയുന്നതോടെ സസ്യനശീകരണത്തിനെതിരെ �മാ നിഷാദ� ശബ്‌ദം ഉയരും കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യം കാരണമാണ്‌ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ �ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌� തയ്യാറാക്കപ്പെടാന്‍ ഇടയായതെന്നും കെ.ജയകുമാര്‍ ചൂണ്ടിക്കാട്ടി. പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള ജൈവസമൃദ്ധ മേഖലകള്‍ക്ക്‌ നാശം വരുത്തിക്കൊണ്ട്‌ പോലും ഹ്രസ്വകാല നേട്ടങ്ങള്‍ ലക്ഷ്യമാക്കി വികസനങ്ങള്‍ നടത്തുന്ന രീതി.