ഐജി കോപ്പിയടിച്ചെന്ന്‌ സിന്‍ഡിക്കേറ്റ്‌ ഉപസമിതി

joseതൃശൂര്‍: ഐജി ടി ജെ ജോസ്‌ കോപ്പിയടിച്ചെന്ന്‌ എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ ഉപസമിതിയുടെ കണ്ടെത്തി. ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട്‌ പ്രോ വി സി ഡോ. ഷീന ഷുക്കൂറിന്‌ കൈമാറി. അടുത്ത സിന്‍ഡിക്കേറ്റ്‌ യോഗം ഐജിക്കെതിരായ നടപടി ചര്‍ച്ച ചെയ്യും. ഐജിയോട്‌ വിശദീകരണം തേടിയ ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക. സിന്‍ഡിക്കേറ്റ്‌ അംഗം അബ്ദുള്‍ ലത്തീഫ്‌ അധ്യക്ഷനായ ഉപസമിതിയാണ്‌ ഐജി ജോസിന്റെ കോപ്പിയടിയെ കുറിച്ച്‌ അന്വേഷിച്ചത്‌. കഴിഞ്ഞയാഴ്‌്‌ച എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ യോഗം ചേര്‍ന്ന ഉപസമിതി റിപ്പോര്‍ട്ടിന്റെ കരട്‌ തയ്യാറാക്കാന്‍ അബ്ദുള്‍ ലത്തീഫിനെ ചുമതലപ്പെടുത്തിയിരുന്നു.

ഐജിക്കൊപ്പം പരീക്ഷയെടുതിയ അഞ്ച്‌ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഐജിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഐജി പരീക്ഷയെഴുതിയത്‌ കണ്ടില്ലെങ്കിലും ഹാളില്‍ അസ്വാഭിവികമായ ചില സംഭവങ്ങള്‍ നടന്നതായി ഇവര്‍ മൊഴി നല്‍കി. സാഹചര്യത്തെളിവുകളും ഐജിയുടെ മുഖഭാവവും വെച്ചു നോക്കുമ്പോള്‍ കോപ്പിയടിക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടതായിരിക്കാം എന്നും ജുഡീഷ്യല്‍ ഓഫീസറുമാര്‍ മൊഴി നല്‍കിയിരുന്നു.