ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും തെറ്റ്

imagesദില്ലി : വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഇരകളായി കൊണ്ടിരിക്കുകയാണെന്നും ഈ പ്രശ്‌നം നിയമനിര്‍മ്മാണ സഭകള്‍ ഗൗരവത്തോടെ കാണണമെന്നും ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഇര ഭാര്യയായതുകൊണ്ടു മാത്രം ഇത്തരം കുറ്റവാളികള്‍ പ്രതേ്യക പരിഗണന നല്‍കാന്‍ ആവില്ലെന്ന് കാണിച്ച് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ജഡ്ജി കാമിന്‍ ലാവ് അഭിപ്രായപ്പെട്ടു. പരാതി നല്‍കിയ സ്ത്രീയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനും ഡല്‍ഹി സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. കേശവപുരം സ്വദേശിയായ യുവതിയാണ് തന്റെ ഭര്‍ത്താവില്‍ നിന്നും മദ്യപിച്ച് താന്‍ ഏല്‍ക്കേണ്ടി വന്ന ഉപദ്രവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഭര്‍ത്താവ് ചെയ്യുന്ന പ്രവൃത്തികള്‍ 9 വയസ്സുകാരനായ മകനോട് പറയുന്ന തരത്തില്‍ ലൈംഗിക വൈകൃതമുള്ളയാളാണ് പ്രതിയെന്നും കോടതി പറഞ്ഞു.

അതേ സമയം തനിക്ക് പ്രസവം അടുത്തിരിക്കുന്നതിനാല്‍ ഭര്‍ത്താവിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നും അതിനാല്‍ ഭര്‍ത്താവിനെ ജാമ്യത്തില്‍ വിടണമെന്നുമുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി സ്വീകരിച്ചില്ല.