Section

malabari-logo-mobile

സ്വവര്‍ഗ്ഗ രതി തെറ്റല്ല; ദലൈലാമ

HIGHLIGHTS : സ്വവര്‍ഗ്ഗരതിയെ അനുകൂലിച്ച് ടിബറ്റണ്‍ ബുദ്ധമതാചാര്യനായ ദലൈലാമ രംഗത്ത്. സ്വവര്‍ഗ്ഗ രതിയെ എതിര്‍ക്കുന്നത് ശരിയല്ലെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്...

homosexualസ്വവര്‍ഗ്ഗരതിയെ അനുകൂലിച്ച് ടിബറ്റണ്‍ ബുദ്ധമതാചാര്യനായ ദലൈലാമ രംഗത്ത്. സ്വവര്‍ഗ്ഗ രതിയെ എതിര്‍ക്കുന്നത് ശരിയല്ലെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ഏതായാലും തെറ്റില്ലെന്നും ദലൈലാമ വ്യക്തമാക്കി. സ്വവര്‍ഗ്ഗരതി എന്നത് തീര്‍ത്തും വ്യക്തിപരമായ വിഷയമണെന്നും പരസ്പര സമ്മതത്തേടെ ഇത്തരം പ്രവൃത്തിയിലൂടെ ആനന്ദം കണ്ടെത്താന്‍ കഴിയുന്നു എങ്കില്‍ അത് അനുവദിക്കപെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കണോ എന്നത് ഓരോ രാജ്യത്തിന്റെയും നിയമം അനുസരിച്ച് തീരുമാനിക്കപെടേണ്ടതാണ്. ഓരോ മതവിശ്വാസിയും പ്രവൃത്തിക്കേണ്ടത് അവരവരുടെ മതങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ തന്നെയാണ്. സിഎന്‍എന്നിന്റെ ഒരു ടോക് ഷോയില്‍ സംസാരിക്കവെയാണ് ദലൈലാമ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗരതിയെ എതിര്‍ക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

sameeksha-malabarinews

അതേസമയം അവിശ്വാസിക്ക് ഇതൊന്നും ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ബന്ധങ്ങള്‍ പല തരത്തിലും ഉണ്ടാകാം. പങ്കാളികള്‍ക്ക് എതിര്‍പ്പില്ലാത്ത സുരക്ഷിതമായ എല്ലാ ബന്ധങ്ങളും നല്ലതാണെന്നും ദലൈലാമ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!