Section

malabari-logo-mobile

ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര അന്തരിച്ചു

HIGHLIGHTS : ദില്ലി: പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗാഡ്ഗാവിലെ വസതിയില്‍ ഇന്ന് രാവിലെയായി...

AIR INDIA copyദില്ലി: പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗാഡ്ഗാവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തെ കുറിച്ചും, രാഷ്ട്രീയത്തെ കുറിച്ചും പതിനേഴിലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയെ കുറിച്ചുള്ള പഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

1928 ല്‍ ഹിമാചലിലെ കണ്‍ഗ്രവാലിയിലാണ് ജനനം. 1993 ല്‍ യു ജി സി അംഗമായിരുന്ന ബിപിന്‍ ചന്ദ്ര ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും, ജഹവര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും പ്രൊഫസറായിരുന്നു. ജെ എന്‍ യൂ വിലെ ചരിത്ര പഠന കേന്ദ്രത്തിന്റെ ചെയര്‍പേഴ്‌സണായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

sameeksha-malabarinews

സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!