തിരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് പ്രസംഗം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവ് നല്‍കി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിമുതല്‍ നാല് വരെയാണ് പ്രസംഗം കാണിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഉത്തരവ് എന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




