Section

malabari-logo-mobile

നാളെ മുതല്‍ കോഴി വ്യാപാരികള്‍ സമരത്തില്‍

HIGHLIGHTS : ആലപ്പുഴ: സംസ്ഥാനത്ത് നാളെ മുതല്‍ കോഴി വ്യാപാരികള്‍ സമരത്തില്‍. വില നിയന്ത്രണത്തിനായി ധനമന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതിയില്‍ കോഴി വ്യാപാരികളുമായി...

ആലപ്പുഴ: സംസ്ഥാനത്ത് നാളെ മുതല്‍ കോഴി വ്യാപാരികള്‍ സമരത്തില്‍. വില നിയന്ത്രണത്തിനായി ധനമന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതിയില്‍ കോഴി വ്യാപാരികളുമായി നടത്തിയ
ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ആരംഭിക്കുന്നത്. ജി.എസ.ടിയുടെ പശ്ചാത്തലത്തില്‍ കോഴി വില 87 രൂപയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്.

വില കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ ഉറപ്പിച്ച് പറഞ്ഞതോടെയാണ് ചര്‍ച്ചവഴിമുട്ടിയത്. വിലകുറയിക്കില്ലെന്ന വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു.

sameeksha-malabarinews

തൃശൂരില്‍ നിന്നുള്ള വന്‍ കമ്പനികളാണ് കേരളത്തിലെ കോഴി വ്യാപാരം നിയന്ത്രിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിമിഴ്‌നാട്ടില്‍ വില കുറച്ചാലും കേരളത്തില്‍ വില കുറയ്‌ക്കേണ്ടത് അവരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ നിയന്ത്രിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!