ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന നയം മഹാരാഷ്ട്രയില്‍ പിന്‍വലിച്ചു

imagesമുംബൈ: ഹെല്‍മെറ്റില്ലെങ്കില്‍ ബൈക്ക്‌ യാത്രക്കാര്‍ക്ക്‌ പെട്രോള്‍ നല്‍കേണ്ടതില്ലെന്ന നയം മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ചട്ടം പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍ പണിമുടക്കി സമരംചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ സര്‍ക്കാര്‍ നയംമാറ്റി. അതേസമയം, പെട്രോളടിക്കാന്‍ വരുമ്പോള്‍ ബൈക്ക് യാത്രക്കാരന് ഹെല്‍മറ്റില്ലെങ്കിൽ ബൈക്കിെൻറ നമ്പര്‍ ആര്‍.ടി.ഒയെ വിളിച്ചറിയിക്കണമെന്ന നിര്‍ദേശം ഗതാഗത വകുപ്പ് പ്രെട്രോള്‍ പമ്പുടമകള്‍ക്ക് നല്‍കി. ഈ നിര്‍ദേശവും സ്വീകാര്യമല്ലെന്നാണ് പ്രെട്രോള്‍ ഉടമകള്‍ പറയുന്നത്.