കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴ;ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ നദികളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലക്കമ്മീഷനും അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദുരന്തപ്രതികരണ കേന്ദ്രം കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.