Section

malabari-logo-mobile

ശാരീരക ജീവശാത്ര കാണങ്ങള്‍ക്ക്‌ പുറമെ ഹൃദ്രോഹത്തിന്‌ കാരണം അസൂയ, അഹങ്കാരം, അത്യഗ്രഹം

HIGHLIGHTS : ദോഹ: ശാരീരികവും ജീവശാസ്ത്രപരവുമായ കാരണങ്ങളോടൊപ്പം അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ മാനസികാവസ്ഥകളുമാണ് ഹൃദ്രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്ക...

heart diseases copyദോഹ: ശാരീരികവും ജീവശാസ്ത്രപരവുമായ കാരണങ്ങളോടൊപ്പം അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ മാനസികാവസ്ഥകളുമാണ് ഹൃദ്രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുന്നതെന്ന് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് പറഞ്ഞു. ലോക ഹൃദയത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കര്‍മോല്‍സകരാവുക, രക്തസമ്മര്‍ദ്ധം, കൊഴുപ്പ്, പ്രമേഹം എന്നിവ നിയന്ത്രിക്കുക, ശരീര ഭാരം ആനുപാതികമായി നിലനിര്‍ത്തുക, മാനസിക സമ്മര്‍ദ്ധം, കോപം മുതലായവ ലഘൂകരിക്കുക, പുകവലി നിര്‍ത്തുക, മദ്യപാനം വര്‍ജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാ ന്‍ സഹായിക്കും. ഈ വിഷയത്തില്‍ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

sameeksha-malabarinews

സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. മീഡിയ പ്ലസ് സി  ഇ ഒ അമാനുല്ല വടക്കാങ്ങര, നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ വി അബ്ദുല്ലക്കുട്ടി, ഡോ. അനീസ് അലി, റഫീഖ് മേച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!