ഹൃദയാഘാതത്തെത്തുടര്‍ന്ന് തലശ്ശേരി സ്വദേശി ദോഹയില്‍ നിര്യാതനായി

Untitled-1 copyദോഹ: തലശ്ശേരി ധര്‍മ്മടം സ്വദേശി അഹമ്മദ് നടുവിലകത്ത്(60) ഹൃദയാഘാതത്തെത്തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് റൂമില്‍ കിടന്നുറങ്ങിയ ഇദ്ദേഹത്തെ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കള്‍ മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഖത്തറിലെ ബന്ധുക്കള്‍ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ഓഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ബുഷ്‌റ. മക്കള്‍: ഷഹീന്‍ (ദുബായ്), ഷമീം (ഫ്രാന്‍സ്), ഷീബ, ഷെറിന്‍. ഷമീമിന്റെ ഭാര്യ റജിന വാണിമേല്‍ ഖത്തറിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.