ഹര്‍ത്താലിന്റെ മറവില്‍ തിരൂരിലും താനൂരിലും പരക്കെ അക്രമം

കെഎസ്ആര്‍ടിസി ബസ് തകര്‍ത്തു. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു
തിരൂര്‍ : സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ തിരൂര്‍, താനൂര്‍ മേഖലകളില്‍ വ്യാപക അക്രമം. താനൂരില്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ് ഒരുകൂട്ടം ആളുകള്‍ അടിച്ചുതകര്‍ത്തു. രോഗിയുമായി പോകുകയായിരുന്ന ഒരു കാറും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

തിരൂരില്‍ കടകള്‍ അടപ്പിക്കുന്ന ദൃശ്യം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റമുണ്ടായി സംഭവത്തില്‍ പരിക്കേറ്റ സിടിവി റിപ്പോര്‍ട്ടര്‍ അതുലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരപ്പനങ്ങാടിയില്‍ തിരൂര്‍ റോഡില്‍ മരങ്ങളും കല്ലുകളും ഉപയോഗിച്ച് പരക്കെ ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഹര്‍ത്താല്‍ ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ലെങ്ങിലും സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് ഉടനീളം നടന്നുകൊണ്ടിരിക്കുന്നത് .