Section

malabari-logo-mobile

ഹര്‍ത്താലിന്റെ മറവില്‍ താമരശ്ശേരിയില്‍ ബാര്‍ തകര്‍ത്ത SDPI പ്രവര്‍ത്തകര്‍ കീഴടങ്ങി

HIGHLIGHTS : താമരശ്ശേരി: കസ്തൂരിരംഗന്‍ റി്‌പ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ താമരശ്ശേരിയില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ ബാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുന്നത...

downloadതാമരശ്ശേരി: കസ്തൂരിരംഗന്‍ റി്‌പ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ താമരശ്ശേരിയില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ കാരാടി പതിനെട്ടാംമൈലില്‍ പ്രവര്‍ത്തിക്കുന്ന അരമന ബാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിനു മുന്നി്ല്‍ കീഴടങ്ങി. താമരശേരി കാരാടി് പ്രദേശത്തുള്ളവരാണിവര്‍.

ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപകമായ അക്രമങ്ങളാണ് താമരശേരിയിലും പരിസരങ്ങളിലും ഉണ്ടായത്. നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയും ഫോറസ്റ്റ് റെയ്ഞ്ചടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. എസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവവും അരങ്ങേറിയിരുന്നു. ഇതിനുപിന്നില്‍ ആസൂത്രിതമായി കലാപ ശ്രമമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

sameeksha-malabarinews

നേരത്തെ തങ്ങളല്ല ഇന്‍ഷൂറന്‍സ് പണത്തിനായി ഉടമകള്‍ തന്നയാണ് ബാര്‍ അടിച്ചുതകര്‍ത്തതെന്ന് സമരക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആക്രമികള്‍ ബാര്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടയാണ് ഈ ആരോപണം പൊളിഞ്ഞത്.
.
ദ്യശ്യങ്ങളില്‍ പലരും ക്യാമറയില്‍ പെടാതിരിക്കാന്‍് മുഖം മറച്ചിരിക്കുന്നതു കാണാം പുറത്തു നിന്ന് കല്ലേറ് നടത്തിയതിനു ശേഷം അകത്ത് കയറിയ അക്രമികള്‍ ഫര്‍ണിച്ചറുകളും കന്വ്യൂട്ടറുകളും അടിച്ചു തകര്‍ത്ത് പേപ്പറുകള്‍ വലിച്ചിട്ട് കത്തിക്കുന്നതും കാണാമായിരുന്നു.വെള്ള്ിയാഴ്ച വൈകീട്ട് ഏഴരമണിയോടെയാണ് ആദ്യ അക്രമം അരങ്ങേറിയതെങ്ങില്‍ ശനിയാഴ്ച രാവിലെയാണ് ബാറിന് തീയിട്ടത്. ഈ ബാര്‍ തുടങ്ങിയതു മുതല്‍ സമരസമിതി സമരവുമായി രംഗത്തുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!