അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള താലികെട്ടിയാല്‍ പുരോഗമനമാകുമോ?

communist 2 jpgഹിന്ദുമത ആചാരപ്രകാരം വധുവിന്റെ കഴുത്തില്‍ അണിയിക്കുന്ന ആഭരണമായ മംഗല്യസൂത്രമാണ്‌ താലി. ഭര്‍ത്തൃമതികള്‍ മാത്രമെ താലി ധരിക്കാവു എന്നാണ്‌ മതവിശ്വാസികള്‍ കരുതുന്നത്‌. ആലിലക്കണ്ണന്‍, ഓം എന്നീ ചിഹ്നങ്ങള്‍ ഇവയില്‍ കൊത്തിവെക്കുന്ന പതിവുണ്ട്‌ നമ്മുടെ നാട്ടില്‍. എന്നാല്‍ പതിവില്‍ നിന്ന്‌ വ്യത്യാസ്‌തമായി കെട്ടുതാലിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക്‌ സക്രട്ടറിയുടെ താലിയാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്‌

താലി കണ്ട്‌ ആവേശം പൂണ്ട്‌ നവദമ്പതികള്‍ക്ക്‌ വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്നുകൊണ്ടു സഖാക്കള്‍ രംഗത്തെത്തുമ്പോഴും താലി എന്ന ആശയം തന്നെ എത്രത്തോളം പ്രതിലോമകരമാണെന്ന്‌ ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്‌. ചിലരാകട്ടെ താലി ‘പരിപാവനമാണെന്നും’ അതില്‍ കമ്യുണിസ്റ്റ്‌ അടയാളങ്ങള്‍ പാടിലെന്ന്‌ വാദിക്കുന്നവരുമുണ്ട്‌.

താലി തന്നെ അപ്രസക്തമാക്കേണ്ട ഒരു സഖാവ്‌ ഇക്കാര്യത്തില്‍ ഇത്ര അഭിമാനിക്കേണ്ടതില്ലെന്നുമായിരുന്നു ചിലരുടെ പ്രതികരണം.. പുരുഷനോടൊപ്പം ചേരുമ്പോള്‍ അതിന്റൈ അടയാളങ്ങള്‍ സ്‌ത്രീ മാത്രം പേറണമെന്ന്‌ കരുതുന്നവര്‍ ഈ താലിയില്‍ അരിവാള്‍ ചുറ്റിക കൊത്തി അരക്കിട്ടുറുപ്പിക്കുന്നത്‌ ഇത്തരം പ്രതിലോമകരമായ ചിന്തകള്‍ തന്നെയാണെന്നത്‌ വേറെ കാര്യം.